രാജ്യത്ത് പുതുതായി 1314 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 187 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 30 പേര്‍ ഐസിയുകളിലാണ്. ഐസിയുകളില്‍ ഉള്ളവരുടെ എണ്ണത്തില്‍ ഒരാളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1040 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇവിടെ 226 പേര്‍ ഹോസ്പിറ്റലുകളിലും 38 പേര്‍ ഐസിയുകളിലുമാണ്.
എന്നാല്‍ വാക്‌സിന്‍ എടുക്കുന്നവരിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഭീതി വേണ്ടെന്നും ഇവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയില്ലെന്നും പരമാവധി ആളുകള്‍ വാക്‌സിന്‍ എടുത്ത് പ്രതിരോധ ശേഷി ആര്‍ജ്ജിക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.