കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,453 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 300 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആളുപത്രികളില് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വിത്യാസം വന്നിട്ടില്ല.
നിലവില്‍ 60 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം ഇത് 63 ആയിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ സംഭവിച്ച 40 മരണങ്ങള് കൂടി കോവിഡ് -19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,249 ആയി
അയര്‍ലണ്ടില്‍ 16 വയസ്സിന് മുകളില്‍ പ്രായമുള്ള ജനസംഖ്യയുടെ 91 ശതമാനം പേരും വാക്സിന് സ്വീകരിച്ചതായാണ് പുറത്തു വരുന്ന കണക്കുകള്‍. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1,320 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.