രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,180 പുതിയ കോവിഡ് കേസുകള്‍ക്കൂടി റിപ്പോര്‍ട്ട് ചെയ്തു. 362 പേരാണ് വിവിധ ആശുപത്രികളിലുള്ളത്. 59 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഒരാളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 52 ല്‍ നിന്നാണ് 59 ആയി വര്‍ദ്ധിച്ചത്.
രാജ്യത്ത് 18 വയസ്സ് കഴിഞ്ഞവരില്‍ 92 ശതമാനം പേര് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചപ്പോള്‍ 89 ശതമാനം ആളുകള്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കി. ഇതുവരെ രാജ്യത്ത് 6.9 മില്ല്യണ്‍ വാക്സിനുകളാണ് വിതരണം ചെയ്തിരിക്കുന്നതെന്ന് എച്ച് എസ് ഇ ചീഫ് എക്സിക്യൂട്ടീവ് പോള്‍ റീഡ് വ്യക്തമാക്കി.
വാക്സിനേഷനില്‍ അതിവേഗമാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നും പോള്‍ റീഡ് പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,232 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.