രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,293 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 382 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 35 പേരാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതില്‍ തന്നെ 61 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലത്തെ കണക്കുകളില്‍ 60 പേരായിരുന്നു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നത്.
രാജ്യത്ത് വാക്‌സിനേഷനും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ് . ഓക്ടോബര്‍ അവസാനത്തോടെ നിലവിലെ നിയന്ത്രണങ്ങള്‍ എല്ലാം നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ആഴ്ച അവസാനം വാക്ക്-ഇന്‍-വാക്‌സിനേഷന്‍ സെന്ററുകളില്‍ മാത്രം 14,000 ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തത്.
ഇതുവരെ വാക്ക്-ഇന്‍-വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,34,000 ആളുകള്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്തത്. പ്രായപൂര്‍ത്തിയായവരില്‍ 88 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചതായാണ് സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 12 വയസ്സ് മുതല്‍ മുകളിലേയ്ക്കുള്ളവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ 80.3 ശതമാനം ആളുകളാണ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചിട്ടുള്ളത്.