രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 994 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം പ്രതിദിനം ഉയരുകയാണ്. കോവിഡ് പോസിറ്റീവായ 80 രോഗികളാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 22 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. ഇന്നലത്തെ അപേക്ഷിച്ച് രണ്ടുപേര്‍ കൂടുതലാണ് ഇത്. രാജ്യത്ത് ഡെല്‍റ്റാ വകഭേദത്തിന്റെ ആശങ്ക ഇപ്പോഴും നിലനില്‍ക്കുകയാണ്. വാക്‌സിനേഷന്‍ അതിവേഗത്തില്‍ നടത്തി ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് ആരോഗ്യവകുപ്പിന്റെ പദ്ധതി.
രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 70 ശതമാനം ആളുകള്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകള്‍ ഏത് പ്രായപരിധിയില്‍പ്പെട്ടവരായാലും രോഗവ്യാപനത്തിനു സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. അടുത്ത കുറച്ച് ആഴ്ചകള്‍കൂടി കനത്ത ജാഗ്രത വേണമെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ്‌സ് ചീഫ് പോള്‍ റീഡ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നില്‍കിയിരുന്നു.