രാജ്യത്ത് 1098 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 163 പേരാണ് ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 26 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1072 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് കോവിഡ് വാക്സിനേഷന് ദ്രുതഗതിയില്‍ തന്നെ പുരോഗമിക്കുകയാണ് ശനിയാഴ്ച ഒരു ദിവസം മാത്രം 10000 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുന്ന രീതിയില്‍ കൂടുതല്‍ വാക്സിനേഷന് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും രജിസ്ട്രേഷന്റെ കാര്യത്തില്‍ നല്ല പ്രതികരണമാണ് പൊതു ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ആഗ്സ്റ്റ് പകുതിയോടെ വിശുദ്ധ ബലികള്‍ ആരംഭിക്കണമെന്ന് ബിഷപ്പുമാരുടെ ഭാഗത്ത് നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കര്‍ശന ജാഗ്രതയോടെ മാത്രമെ ഇത്തരം ചടങ്ങുകള്‍ നടത്താവു എന്നും ഇവര്‍ നിര്‍ദ്ദേശിച്ചു.