ന്യൂകാസില്‍ വെസ്റ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് : വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്‌സ് ജേതാക്കള്‍

ന്യൂകാസില്‍ വെസ്റ്റ് ക്രിക്കറ്റ് ക്ലബ് ന്റെ ആഭിമുഖ്യത്തില്‍ ന്യൂകാസില്‍ വെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് സെപ്റ്റംബര്‍ 15 ന്
നടത്തിയ പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വാട്ടര്‍ഫോഡ് ടൈഗേഴ്‌സ് ജേതാക്കളായി. മത്സരം കാണുവാന്‍ എത്തിയ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച ഫൈനല്‍ മത്സരത്തില്‍ നാലു റണ്‍സിനാണ് ലിമറിക്ക് ബ്ലാസ്റ്റേഴ്‌സിനെതിരെ വിജയം കരസ്ഥമാക്കി 2022 NCW ട്രോഫിയില്‍ ടൈഗേര്‍സ് മുത്തമിട്ടത്.

സ്‌കോര്‍ ടൈഗേര്‍സ് 41/5 (6.0 overs), ബ്ലാസ്റ്റേഴ്‌സ് 37/5 (6.0 overs).

ആറു ടീമുകള്‍ അന്യോന്യം മാറ്റുരച്ച ലീഗ് മത്സരങ്ങളില്‍ ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആയ ടീമുകളാണ് ഫൈനലില്‍ ഇടം നേടിയത്. Nudola Afro-Asian Foods Newcastle West, Greenchilly Asian Foods Limerick, LINK + Careers Ireland എന്നിവരായിരുന്നു ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാര്‍.


വിജയികള്‍ക്കുള്ള NCW ട്രോഫിയും ക്യാഷ് അവാര്‍ഡും മെഗാ സ്‌പോണ്‍സര്‍ Nudola Foods ന്റെ പ്രതിനിധി വാട്ടര്‍ഫോഡ് ടൈഗേര്‍സ് ടീമിന് സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും NCW ക്രിക്കറ്റ് ക്ലബ് വെല്‍വിഷര്‍ ജോണ്‍ ബാരെറ്റ് ലിമെറിക്ക് ബ്ലാസ്റ്റേഴ്സ് ടീമിന് സമ്മാനിച്ചു. സെക്കന്റ് റണ്ണര്‍ അപ്പിനുള്ള ട്രോഫി ആതിഥേയരായ ന്യൂകാസില്‍ വെസ്റ്റ് ബ്രതേര്‍സിന് Nudola Foods പ്രതിനിധി സമ്മാനിച്ചു.

ടൂര്‍ണമെന്റിന്റെ ബെസ്റ്റ് ബാറ്റര്‍ പുരസ്‌കാരം വാട്ടര്‍ഫോഡ് ടൈഗേര്‍സിന്റെ ബിനീഷ് പിള്ള (60 റണ്‍സ്) യ്ക്കും ബെസ്റ്റ് ബൗളര്‍ പുരസ്‌കാരം ന്യൂകാസില്‍ വെസ്റ്റ് ബ്രദേഴ്സിന്റെ ലിബിന്‍ തോമസിനും (8 വിക്കെറ്റ്) സമ്മാനിച്ചു.
ടൂര്‍ണമെന്റ് വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച ന്യൂ കാസില്‍വെസ്റ്റ് ക്രിക്കറ്റ് ക്ലബ് അംഗങ്ങളെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മൊമെന്റോ നല്‍കി ആദരിച്ചു.

Share This News

Related posts

Leave a Comment