അയര്‍ലണ്ടിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിന്റേയും ലോകത്താകമാനം നിലനില്‍ക്കുന്ന ഒമിക്രോണ്‍ ഭീതിയുടേയും പശ്ചാത്തലത്തില്‍ പൂതിയ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അയര്‍ലണ്ട്. അയര്‍ലണ്ടില്‍ എത്തുന്നവര്‍ക്കെല്ലാം നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തുറമുഖങ്ങള്‍ വഴിയോ എയര്‍പോര്‍ട്ട് വഴിയോ എത്തുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആന്റിജന്‍ ടെസ്റ്റിന്റെ റിസല്‍ട്ടോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിന്റെ റിസല്‍ട്ടോ ആണ് വേണ്ടത്.

ബ്രിട്ടനില്‍ നിന്നും എന്നുന്നവരായാല്‍ പോലും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അയര്‍ലണ്ടിലേയ്ക്കുള്ള വിമാനങ്ങളിലോ കപ്പലുകളിലോ ബോട്ടുകളിലോ പ്രവേശിപ്പിക്കുന്നതിന് മുമ്പ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രക്കാരുടെ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് ഇത് നടപ്പിലാക്കുന്നത് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ സംബന്ധിച്ച് വ്യാഴാഴ്ച
ഉത്തരവിറങ്ങും.

മുന്നാം ക്ലാസ് മുതലുളള്ള കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share This News

Related posts

Leave a Comment