നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേര്‍സ് ‘ സംഘടിപ്പിച്ച ഓള്‍ അയര്‍ലണ്ട് റമ്മി ചാമ്പ്യന്‍ഷിപ്പില്‍ പ്രിന്‍സ് തോമസ് (കെറി )വിജയിയായി .യഥാക്രമം സിജി ജോസഫ് (നീനാ ),ശ്രീജിത്ത് പി .ശിവന്‍ (ലിമെറിക്ക് )എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി .നവംബര്‍ 5 ശനിയാഴ്ച നീനാ സ്‌കൗട്ട് ഹാളില്‍ വച്ചാണ് ടൂര്‍ണമെന്റ് നടന്നത് .
അത്യന്തം വാശിയേറിയ മത്സരത്തില്‍ ഡബ്ലിന്‍ ,ലിമെറിക്ക് ,കോര്‍ക്ക് ,കെറി ,വാട്ടര്‍ഫോര്‍ഡ് ,സ്ലൈഗോ ,നീനാ ,Swords,Mayo തുടങ്ങി അയര്‍ലണ്ടിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ പങ്കെടുത്തു .രാവിലെ 11 മണിമുതല്‍ രാത്രി 7 മണി വരെ നീണ്ടുനിന്ന വാശിയേറിയ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 501 യൂറോ ,251 യൂറോ ,101 യൂറോ എന്നീ ക്യാഷ്പ്രൈസ് ‘Nenagh Cheers ‘ ചെയര്‍മാന്‍ ഷിന്റോ ജോസ് വിതരണം ചെയ്തു .
ഇവന്റ് മാനേജ്മന്റ് ടീമായ ‘Mass Events Ireland’ ന്റെയും (0892316600) ‘Spice Magic Caterer’s ‘ Nenagh (0871609937)
യുടെയും സഹകരണത്തോടെ നടന്ന ഈ ടൂര്‍ണമെന്റിന്റെ നടത്തിപ്പിന് ശേഷമുള്ള തുക നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുമെന്നു ചെയര്‍മാന്‍ പറഞ്ഞു .
കമ്മറ്റി അംഗങ്ങളായ ഷിന്റോ ജോസ് ,ടോം പോള്‍ ,റ്റിജു ജോര്‍ജ് ,ജിന്‍സണ്‍ അബ്രഹാം ,ജോമി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി .
വാര്‍ത്ത : ജോബി മാനുവല്‍