അയര്‍ലണ്ടില്‍ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലേയ്‌ക്കെന്ന് സൂചന. പണികള്‍ക്ക് തൊഴിലാളികളെ ലഭിക്കാനില്ലാത്തത് കൃഷിക്കാരെ വിഷമ വൃത്തത്തിലാക്കിയിരിക്കുകയാണ്. പുതുതായി പുറത്തു വന്ന ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം കാര്‍ഷിക മേഖലയില്‍ കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിച്ചില്ലെങ്കില്‍ പലരും കാര്‍ഷിക വൃത്തി ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കാര്‍ഷിക മേഖലയില്‍ കൃഷിപ്പണികളില്‍ പരിചയമുള്ളവരെയും അല്ലാത്തവരേയും കിട്ടാനില്ലാത്ത അവസ്ഥയാണെന്നും വിദേശത്ത് നിന്നും തൊഴിലാളികളെ കൊണ്ടുവരാന്‍ കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കണമെന്നുമാണ് കര്‍ഷകരും കാര്‍ഷിക മേഖലയിലുള്ള കമ്പനികളും ആവശ്യപ്പെടുന്നത്. മൂന്നില്‍ രണ്ട് കര്‍ഷകരും തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയിലാണ്.
1100 ഓളം പേര്‍ കാര്‍ഷിക മേഖലയില്‍ ജോലിക്കാരായി ഉണ്ടെങ്കിലും പണികള്‍ക്ക് കൂടുതല്‍ ആളുകളെ വേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കൃഷിയിറക്കാനും, വിളവെടുകക്കാനും , വളങ്ങള്‍, കീടനാശിനികള്‍ എന്നിവ പ്രയോഗിക്കാനും, കളപറിക്കല്‍ നടത്താനും അതിന്റേതായ സമയമുണ്ട് ആ സമയങ്ങളില്‍ തൊഴിലാളികളെ ലഭിച്ചില്ലെങ്കിലും ഫലം വിപരീതമാവും.
അതിനാല്‍ പലരും മുഴുവന്‍ സമയതൊഴിലാളികളെയാണ് ആവശ്യപ്പെടുന്നത്. വിഷയം സര്‍ക്കാര്‍ പരിഗണിച്ചാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ക്ക് അയര്‍ലണ്ടിലെത്താന്‍ ഇത് വഴിയൊരുക്കും.