റഷ്യ-യുക്രൈന് യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയേയും പ്രത്യേകിച്ച് യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയേയും ബാധിച്ചിരിക്കുന്നതിന്റെ അലയൊലികള്‍ അയര്‍ലണ്ടിലും ദൃശ്യമാണ്. പണപ്പെരുപ്പമടക്കം ഉയര്‍ന്ന അവസ്ഥയിലാണ്. വീട്ടുവാടകകള്‍ തങ്ങാവുന്നതിലുമപ്പുറത്തേയ്ക്ക് കടക്കുകയാണ്. ഇന്ധനവിലയിലെ വര്‍ദ്ധനവും കണ്ടു തുടങ്ങി കഴിഞ്ഞു. ഇത് മറ്റെല്ലാ മേഖലകളിലും വില വര്‍ദ്ധനവിന് കാരണമായേക്കുമെന്നാണ് കരുതുന്നത്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സമാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്. കോവിഡ് ദുരിതാശ്വാസ ഫണ്ട് സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഉപയോഗിക്കണമെന്ന് പ്രതിപക്ഷം ഇതിനകം ആവശ്യപ്പെട്ട് കഴിഞ്ഞു. ജനങ്ങള്‍ക്ക് നേരിട്ട് പണം നല്കുന്ന പദ്ധതികള്‍ വേണമെന്നും ആവശ്യമുയരുന്നുണ്ട്.
മൂപ്പതിനായിരും യൂറോയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാസം 200 യൂറോ നല്‍കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് മാസം 100 യൂറോ സഹായം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.