MyNMBI ഇനി അയർലണ്ടിലെ എല്ലാ നഴ്‌സുമാർക്കും

2021 ലെ NMBI വാർ‌ഷിക പുതുക്കൽ‌.

MyNMBI ഇനി അയർലണ്ടിലെ എല്ലാ നഴ്‌സുമാർക്കും.

നവംബർ‌ അവസാനത്തോടെ NMBI രെജിസ്റ്ററിലുള്ള എല്ലാ അംഗങ്ങൾക്കും പുതിയ ലോഗിൻ വിശദാംശങ്ങൾ NMBI അയച്ചു കൊടുക്കും എന്നറിയിച്ചു.

2021 ലേയ്ക്കുള്ള വാർഷിക NMBI രെജിസ്ട്രേഷൻ പുതുക്കൽ തീയതി അടുത്തുവരികയാണ്. 2020 ഡിസംബർ 31 ആണ് NMBI രെജിസ്ട്രേഷൻ പുതുക്കേണ്ട അവസാന തിയതി. പുതിയ MyNMBI രജിസ്ട്രേഷൻ സംവിധാനം മുഖേന വേണം ഈ വർഷം പുതുക്കൽ പ്രക്രിയ ചെയ്യാൻ. വർഷങ്ങളായി നിലവിൽ NMBI രെജിസ്ട്രേഷൻ ഉള്ള എല്ലാ നഴ്സുമാരും പുതിയ MyNMBI വെബ്സൈറ്റ് വഴിതന്നെ വേണം ഇത്തവണ രെജിസ്ട്രേഷൻ പുതുക്കാൻ. എന്നാൽ, ഇവർക്കാർക്കും ഇതു വരെ MyNMBI വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാനുള്ള യൂസർനെയിമും പാസ്സ്‌വേർഡും NMBI നൽകിയിട്ടില്ല.

‌ നവംബർ‌ അവസാനത്തോടെ NMBI രെജിസ്റ്ററിലുള്ള എല്ലാ അംഗങ്ങൾക്കും പുതിയ ലോഗിൻ വിശദാശംസങ്ങൾ NMBI അയച്ചു കൊടുക്കും എന്നറിയിച്ചു. പുതുക്കൽ‌ അറിയിപ്പുകൾ‌ നൽ‌കും.

പഴയ രജിസ്ട്രേഷൻ സിസ്റ്റത്തിലുള്ള ഇമെയിൽ വിലാസങ്ങൾ ഗുണനിലവാരമില്ലാത്തതിനാൽ, എല്ലാ അംഗങ്ങളിൽ നിന്നും വീണ്ടും ഇമെയിൽ വിലാസങ്ങൾ ശേഖരിക്കാൻ NMBI തീരുമാനിച്ചു, അതുവഴി ഭാവിയിൽ ഇമെയിൽ ആശയവിനിമയം കൂടുതൽ വ്യാപകമായി ഉപയോഗിക്കാൻ കഴിയും എന്ന് NMBI വിശ്വസിക്കുന്നു. ഓരോ അംഗങ്ങളുടെയും ഇമെയിൽ വിലാസവും അതാത് നഴ്സുമാർ നൽകുന്ന പാസ്‌വേഡും ഭാവിയിൽ MyNMBI- നായുള്ള ലോഗിൻ ക്രെഡൻഷ്യലുകളായിരിക്കും.

വരും ആഴച്ചകളിൽ പുതിയ ലോഗിൻ ഡീറ്റെയിൽസ് എല്ലാ നഴ്‌സുമാർക്കും NMBI അയച്ചു നൽകുന്നതായിരിക്കും.

സെപ്റ്റംബർ 28 മുതൽ MyNMBI പ്രാബല്യത്തിൽ വന്നെങ്കിലും നിലവിൽ ഡിസിഷൻ ലെറ്ററിനായി അപേക്ഷിക്കുന്നവർക്ക് മാത്രമാണ് NMBI ഇതുവരെ MyNMBI എന്ന പുതിയ ഓൺലൈൻ സിസ്റ്റത്തിലേക്ക് പ്രവേശനം നൽകിയിരുന്നത്.

നിലവിൽ NMBI രെജിസ്ട്രേഷൻ ഉള്ള ആരും പുതിയതായി വെബ്സൈറ്റിൽ അക്കൗണ്ട് തുടങ്ങരുത് എന്ന് NMBI അറിയിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ NMBI അയച്ചു തരുന്ന താൽക്കാലിക ലോഗിൻ ഡീറ്റൈൽ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം പാസ്സ്‌വേർഡ് മാറ്റുകയാണ് ചെയ്യേണ്ടത്.

Share This News

Related posts

Leave a Comment