അയര്‍ലണ്ടിലെ പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറായ സെന്‍ട്രാ ബിസിനസ് വിപുലീകരണത്തിനൊരുങ്ങുന്നു. സ്റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. 2021 ല്‍ അയര്‍ലണ്ട് വിപണിയില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണമാണ് സെന്‍ട്രാ സ്റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ കൂടുതല്‍ ഔട്ട്ലെറ്റുകള് ആരംഭിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് ജോലി ലഭിക്കാനും വഴിയൊരുങ്ങും.
അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ 18 സ്റ്റോറുകള്‍ കൂടി ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. ഇതുവഴി പുതുതായി 430 പേര്‍ക്ക് കൂടി ജോലി ലഭിക്കുമെന്നാണ് കരുതുന്നത്. 25 മില്ല്യണ്‍ യൂറോയുടെ പുതിയ നിക്ഷേപമാണ് കമ്പനി ഉദ്ദേശിക്കുന്നത്. നിലവിലുള്ള സ്റ്റോറുകള്‍ നവീകരിക്കുന്നതിനും ഇതില്‍ കുക നീക്കിവച്ചിട്ടുണ്ട്.
ലോക്ഡൗണ്‍ കാലത്ത് കമ്പനിയ്ക്ക് വലിയ തോതിലുള്ള നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 1.98 ബില്ല്യണ്‍ യൂറോയായിരുന്നു കമ്പനിയുടെ വരുമാനം. വാര്‍ഷിക വളര്‍ച്ച 2.5 ശതമാനമായി ഉയരുകയും ചെയ്തു.