രാജ്യത്ത് പോലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്കുന്ന നിയമം പാസായി. ഈ നിയമം അനുസരിച്ച് കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസിന് ആരുടേയും മൊബൈല്‍ ഫോണിന്റേയൊ മറ്റ് ഉപകരണങ്ങളുടോയൊ പാസ്വേഡുകള് ആവശ്യപ്പെടാം. ഈ സാഹചര്യത്തില്‍ അത് നല്കാന് എല്ലാവരും ബാധ്യസ്ഥരാണ്. നല്‍കാത്ത പക്ഷം അത് കുറ്റകരമായി കണക്കാക്കുകയും പ്രോസിക്യൂഷനിലേയ്ക്ക് നീങ്ങുകയും ചെയ്യും.
കുറ്റം തെളിഞ്ഞാല്‍ ഇത് അഞ്ച് വര്‍ഷംവരെ തടവും 30,000 യൂറോ വരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണ്. തിങ്കളാഴ്ചമുതലാണ് ഇത് പ്രാബല്ല്യത്തിലായത്. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും ഒപ്പം കുറ്റകൃത്യത്തിനുപയോഗിക്കപ്പെടുന്ന ഉപകരണങ്ങള്‍ അത്യാധുനീക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പാസ്വേഡുകളാല്‍ ലോക്ക് ചെയ്യുന്നത് വേഗത്തില്‍ കുറ്റങ്ങള്‍ തെളിയിക്കുന്നതിന് തടസ്സം നില്ക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിയമ ഭേദഗതി നടത്തിയത്.
ലോക്ഡൗണ്‍ സാഹചര്യങ്ങളില്‍ ഓണ്‍ ലൈന്‍ കുറ്റകൃത്യങ്ങള്‍ പെരുകിയതായാണ് റിപ്പോര്‍ട്ട്. സാമ്പത്തീക തട്ടിപുകള്‍, മയക്കുമരുന്നടക്കമുള്ളവ കൈമാറുന്നവ സംബന്ധിച്ച സന്ദേശങ്ങള്‍ എന്നിവ ഓണ്‍ലൈനായി നടക്കുന്ന കുറ്റ കൃത്യങ്ങളില്‍ ചിലതാണ്. ലോക്ഡൗണ്‍ കഴിഞ്ഞും ഇങ്ങനെയുള്ള കുറ്റകൃത്യങ്ങല്‍ ഓണ്‍ലൈനില്‍ സുരക്ഷിതമാണ് എന്ന തോന്നലില്‍ ഈ കുറ്റകൃത്യങ്ങള്‍ തുടരാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നിലവിലെ നിയമഭേദഗതി.