അയര്‍ലണ്ടില്‍ മങ്കിപോക്‌സ് വാക്‌സിനേഷന് തുടക്കമാകുന്നു

കോവിഡിനെതിരെ കൃത്യമായ പദ്ധതിയിലൂടെ വാക്‌സിനേഷന്‍ അതീവ വിജയകരമായി നല്‍കി പ്രതിരോധ മതില്‍ തീര്‍ത്ത രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. നിലവില്‍ ലോകാരോഗ്യ മേഖല നേരിടുന്ന മറ്റൊരു വെല്ലുവിളിയായ മങ്കിപോക്‌സിനെതിരെയും രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിനിറങ്ങാന്‍ ഒരുങ്ങുകയാണ് അയര്‍ലണ്ട്. മങ്കിപോക്‌സിനെതിരെയും വാക്‌സിന്‍ നല്‍കി തുടങ്ങാനാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിന്റെ തീരുമാനം.

ആരോഗ്യപരമായി ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള ആളുകള്‍ക്ക് അടുത്ത ആഴ്ചകളില്‍ തന്നെ വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച വിവരം നല്‍കിയത്. മങ്കിപോക്‌സ് ബാധിക്കാന്‍ സാധ്യത കൂടിയ 6000 ആളുകള്‍ രാജ്യത്തുണ്ടെന്നാണ് എച്ച്എസ്ഇയുടെ വിലയിരുത്തല്‍. ഇവരില്‍ 10 ശതമാനം പേര്‍ക്ക് അതായത് 600 പേര്‍ക്കാവും
ആദ്യഘട്ടമായി വാക്‌സിന്‍ നല്‍കുക.

വാക്‌സിന്‍ നല്‍കേണ്ട ആളുകളുടെ പട്ടിക മുന്‍ഗണനാ ക്രമത്തില്‍ ഇപ്പോള്‍ എച്ച്എസ്ഇ തയ്യാറാക്കുകയാണ് gbMSM, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ ഹൈ റിസ്‌ക് പട്ടികയില്‍ വരുന്നവരാണ്. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്‌സിനാണ്നല്‍കുന്നത്. വാക്‌സിനേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.hse.ie/eng/services/news/media/pressrel/update-on-hse-monkeypox-vaccination-programme.html

Share This News

Related posts

Leave a Comment