അയര്‍ലണ്ടില്‍ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ചികിത്സാ സഹായവുമായി സര്‍ക്കാര്‍ ഇവര്‍ക്ക് IVF നടത്തുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും. സെപ്റ്റംബര്‍ മുതല്‍ ഇതിനായി അപേക്ഷ നല്‍കാം. 41 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യത. പ്രായത്തിന് പുറമെ BODY MASS INDEX (BMI) ആയി ബന്ധപ്പെട്ടും ചില മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
IVF ഒരു cycle പൂര്‍ത്തിയാക്കുന്നതിന് ഏകദേശം 4500 യൂറോയോളം വേണ്ടിവരും. ഇത് പലര്‍ക്കും താങ്ങാനാവുന്നതിലുമധികമാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടത്തില്‍ തന്നെ ഏകദേശം മൂവായിരത്തോളം അപേക്ഷകരെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ബഡ്ജറ്റില്‍ ഇതിനായി 10 മില്ല്യണ്‍ യൂറോ വകയിരുത്തിയിരുന്നു. ഇത്തവണത്തെ ബഡ്ജറ്റില്‍ ഇത് 30 മില്ല്യണായി ഉയര്‍ത്തിയേക്കും. രാജ്യത്ത് ആദ്യമായാണ് പ്രത്യുത്പാദനപരമായ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കുന്നത്.