രാജ്യത്ത് മിനിമം വേതനം ഉയര്‍ത്താനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം. സര്‍ക്കാര്‍ തലത്തിലും രാഷട്രീയ തലത്തിലും ഇക്കാര്യത്തില്‍ ധാരണയായതായാണ് സൂചന. ഇന്നു ചേരുന്ന മന്ത്രി സഭായോഗം കൂടി ഇക്കാര്യത്തിന് അനുമതി നല്‍കുന്നതോടെ ഇക്കാര്യങ്ങളിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും. മണിക്കൂറിന് 0.80 സെന്റ് ആണ് ഉയര്‍ത്തുന്നത്. 2023 ആദ്യം മുതലാവും ഇത് നടപ്പിലാക്കുന്നത്.
ലോ പേ കമ്മീഷന്റെ ശുപാര്‍ശയ്ക്കാണ് അംഗീകാരം നല്‍കുന്നത്. നിലവിലെ വിലക്കയറ്റത്തെയും പണപ്പെരുപ്പത്തേയും തടുക്കാന്‍ ഈ വര്‍ദ്ധനവ് മതിയാകില്ലെന്നും അതിനാല്‍ മറ്റ് നടപടികളും ഉണ്ടാവണമെന്നും ലോ പേ കമ്മീഷന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. മണിക്കൂറിന് 80 സെന്റ് ഉയര്‍ത്തുന്നതോടെ അടുത്ത വര്‍ഷം മുതല്‍ മണിക്കൂറിന് 11.30 ആവും കുറഞ്ഞ വേതനം.
2026 ഓടെ മിനിമം വേതനം എന്ന രീതിയില്‍ നിന്നും ലീവിംഗ് വേജ് എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ മാറ്റനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇങ്ങനെ വന്നാല്‍ കുറഞ്ഞ വേതനമായി ശരാശരി വേതനത്തിന്റെ അറുപത് ശതമാനം ലഭിക്കും.