യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളില്‍ മിനിമം വേതനം ഏകീകരിക്കാന്‍ നീക്കം ആരംഭിച്ചു. ഇതിനായുള്ള നടപടികള്‍ ആരംഭിക്കുവാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്കി. മിനിമം വേജ് നിയമങ്ങള്‍ ഏകീകരിക്കാനുള്ള നടപടി 198 നെതിരെ 443 വോട്ടുകള്‍ക്കാണ് പാസ്സായത്. അംഗരാജ്യങ്ങളിലെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാന്യമായ രീതിയില്‍ ജീവിക്കാനുള്ള വേതനം ഉറപ്പാക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യം ഉയര്‍ന്നു.
ആവശ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരോഗ്യമേഖലയിലും കാര്‍ഷിക മേഖലയിലും ജോലി ചെയ്യുന്നവര്‍ ഹൗസ് കീപ്പിംഗ് ജീവനക്കാര്‍ എന്നിവരടക്കമുള്ളവരുടെ സേവനങ്ങള്‍ എത്രത്തോളം മഹത്തരമാണെന്ന് കോവിഡ് കാലം തെളിയിച്ചതായും ഇവര്‍ക്ക് ഉയര്‍ന്ന മിനിമം വേതനം ഉറപ്പാക്കണമെന്നും പാര്‍ലമമെന്റ് അംഗങ്ങളില്‍ അഭിപ്രായം ഉയര്‍ന്നു.
എന്നാല്‍ എല്ലാ രാജ്യങ്ങളിലും ഒരേ നയം നടപ്പിലാക്കരുതെന്ന് മാള്‍ട്ടയില്‍ നിന്നുള്ള പ്രതിനിധി അഭിപ്രായപ്പെട്ടു. ദാരിദ്ര്യ നിരക്ക്, പര്‍ച്ചേസിംഗ് പവര്‍ ഒരോ രാജ്യങ്ങളിലേയും ദേശീയ നയങ്ങള്‍ ട്രേഡ് സംഘടനകളുടെ അഭിപ്രായങ്ങള്‍ എന്നിവ പരിഗണിച്ചായിരിക്കും മിനിമം വേതനം ഉയര്‍ത്തല്‍ നടപ്പിലാക്കുക.