ആഗോളതലത്തില്‍ ജോലിക്കാരെ കുറയ്ക്കാനുള്ള മൈക്രോസോഫ്റ്റ് പദ്ധതിയുടെ ഭാഗമായി അയര്‍ലണ്ടില്‍ ജോലി നഷ്ടമാവുക 120 പേര്‍ക്ക്. നിലവില്‍ 3500 പേരാണ് അയര്‍ലണ്ടില്‍ മൈക്രോസോഫ്റ്റിന്റെ ഭാഗമായി ജോലി ചെയ്യുന്നത്. കഴിഞ്ഞ മാസമായിരുന്നു ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനം കമ്പനി പ്രഖ്യാപിച്ചത്.
എന്നാല്‍ അയര്‍ലണ്ടില്‍ നിന്നും എത്രപേര്‍ക്ക് ജോലി നഷ്ടമാവും എന്ന ആശങ്ക നിലനിന്നിരുന്നു. സെയില്‍സ്, എഞ്ചിനിയറിംഗ് , പ്രൊഡക്ട് ഡവലപ്പ്മെന്റ് എന്നീ മേഖലകളിലാണ് അയര്‍ലണ്ടില്‍ ആളുകള്‍ ജോലി ചെയ്യുന്നത്. ആഗോള തലത്തില്‍ 10,000 പേര്‍ക്കാണ് ജോലി നഷ്ടമാവുക,
പ്രഖ്യാപനം വന്നതിന് പിന്നാലെ അയര്‍ലണ്ട് സര്‍ക്കാര്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.