അയര്‍ലണ്ടില്‍ ബിസിനസ് വിപുലീകരണത്തിനൊരുങ്ങുകയാണ് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മെര്‍ക്ക്. 440 മില്ല്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി ഉടന്‍ നടത്തുക. കമ്പനി വിപുലീകരണത്തിലൂടെ 370 പേര്‍ക്ക് പുതുതായി ജോലി നല്കാന് സാധിക്കുമെന്ന് കമ്പനി അറിയിച്ചു.
മെംബ്രേന്‍, ഫില്‍ട്രേഷന്‍ നിര്‍മ്മാണരംഗത്താണ് കമ്പനി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ വെയ്ക്കാനൊരുങ്ങുന്നത്. ബ്ലാര്നേയ് ബിസിനസ് പാര്‍ക്കിലാണ് പുതിയ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നത്. ഒഴിവുകളുടെ ആദ്യഘട്ടത്തിലേയ്ക്ക് ഉടന്‍ നിയമനം നടത്തും.
2027 അവസാനത്തോടെയാകും 370 പേരുടെ നിയമനം സാധ്യമാകുക. വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ അറിയിക്കുന്നതാണ്.