രാജ്യത്തെ പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന വമ്പന്‍ മെട്രോ പദ്ധതി അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 2030 ഓടെ നടപ്പില്‍ വരുത്താന്‍ സാധിക്കുന്ന മെട്രോ ലിങ്ക് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. നോര്‍ത്ത് സ്വോര്‍ഡ്സില്‍ (North of Swords) നിന്നും ആരംഭിച്ച് ഡബ്ലിന്‍ സിറ്റി സെന്ററിലെ ചാള്‍മോണ്ട് സ്ട്രീറ്റിലാണ് (Charlemont ) ഈ മെട്രോ പാത അവസാനിക്കുന്നത്.
19.4 കിലോമീറ്റര്‍ വരുന്ന ഈ ദൂരത്തില്‍ 16 സ്റ്റേഷനുകളാണ് ഉണ്ടാവുക. ഓരോ മൂന്നുമിനിറ്റിലും ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകും. കൂടുതല്‍ സ്റ്റേഷനുകളും ഭൂമിയുടെ അടിയിലാകാനാണ് സാധ്യത. ഒരു മണിക്കൂറില്‍ 20,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ഗതാഗത വകുപ്പുമന്ത്രിക്ക് ഇതു സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ ക്യാബിനറ്റ് അധികാരം നല്‍കിയതായാണ് അയര്‍ലണ്ടിലെ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പരമാവധി 23 ബില്ല്യണ്‍ യൂറോയാണ് ഈ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.