അയര്‍ലണ്ടില്‍ കൗണ്‍സിലര്‍മാര്‍ക്കും പ്രസവ അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. തദ്ദേശ ഭരണ വകുപ്പ് മന്ത്രി പീറ്റര്‍ ബുര്‍ക്കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മന്ത്രിസഭയ്ക്ക് മുന്നിലെത്തുന്ന പ്രപ്പോസലില്‍ 26 ആഴ്ചത്തെ പ്രസവ അവധിയാണ്ഉ ള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ ശമ്പളത്തോടെയല്ലാത്ത 14 ആഴ്ചകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൗണ്‍സിലുമായി ബന്ധപ്പെട്ട് എല്ല ജോലികളില്‍ നിന്നും ഇവര്‍ക്ക് അവധി കാലഘട്ടത്തില്‍ ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കും.
വോട്ടെടുപ്പുകളിലും യോഗങ്ങളിലും പങ്കെടുക്കുമ്പോള്‍ ഇവര്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകുന്നു എന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് പുതിയ ശുപാര്‍ശ.