അയര്‍ലണ്ട് മലയാളികളെ ദു:ഖത്തിലാഴ്ത്തി 16 വയസ്സുകാരായ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ലണ്ടന്‍ ടെറിയിലാണ് സംഭവം. സ്ട്രാത്ത് ഫോയിലെ ഇനാഫ് തടാകത്തിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. എരുമേലിക്ക് സമീപം കുറുവാമൂഴി സ്വദേശികളായ അജു – വിജി ദമ്പദികളുടെ മകന്‍ ജോപ്പു (16), കണ്ണൂര്‍ പയ്യാവൂര്‍ മുപ്രാപ്പള്ളിയില്‍ ജോഷിയുടെ മകന്‍ റുവാന്‍ എന്നിവരാണ് മരിച്ചത്.
ഇവര്‍ ആറുപേരടങ്ങിയ ഒരു സംഘമാണ് ഇവിടെ എത്തിയത്. ഇവിടെ നീന്തുമ്പോളാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍്. സംഭവം പുറത്തറിഞ്ഞ ഉടന്‍ ആംബുലന്‍സ് , റിപ്പിഡ് റെസ്‌പോണ്‍സ് ടീം, എമര്‍ജന്‍സി ക്രൂ, ഹസാര്‍ഡസ് ഏരിയ റെസ്‌പോണ്‍സ് ടീം എന്നിവര്‍ സംഭവ സ്ഥലത്ത് പാഞ്ഞെത്തിയിരുന്നു. എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ഒരാളെ ഏറെ നേരത്തെ തെരച്ചിലിനു ശേഷം ജീവന്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ് കണ്ടെത്താനായതെന്നും മറ്റൊരാള്‍ സാരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് പറയുന്നു.
പ്രദേശത്തെ സീറോ മലബാര്‍ സഭാ വൈദീകനാണ് ഇവര്‍ മലയാളികളാണെന്നും ഇവരുടെ കുടുംബങ്ങള്‍ ഇരുപത് വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നവരാണെന്നും ഐറിഷ് മാധ്യമങ്ങളോട് പറഞ്ഞത്. പ്രദേശത്തെ സീറോ മലബാര്‍ സമൂഹത്തെ സംബന്ധിച്ച് അത് ഏറെ വേദന നിറഞ്ഞ ദിവസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തതായി ഐറിഷ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.