സംരഭങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ലോണ്‍

കോവിഡ് പ്രതിസന്ധിയില്‍ നിന്നും ഇനിയും കരകയറാത്ത സംരഭങ്ങള്‍ക്ക് സഹായപ്രഖ്യാപനവുമായി സര്‍ക്കാര്‍. കുറഞ്ഞ ചെലവില്‍ വായ്പ നല്‍കാനാണ്‌ സര്‍ക്കാര്‍ പദ്ധതി. ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്കാണ് വായ്പകള്‍ നല്‍കുക, കര്‍ഷകര്‍, മീന്‍പിടുത്തവുമായി ബന്ധപ്പെട്ട സംരഭങ്ങള്‍, ഭക്ഷ്യസംരഭങ്ങള്‍ എന്നിവയ്ക്കും വായ്പ ലഭിക്കും.

ഒരു വര്‍ഷം മുതല്‍ ആറു വര്‍ഷം വരെയുള്ള കാലയളവില്‍ 25000 യൂറോ മുതല്‍ 15,00,000 യൂറോ വരെയാണ് വായ്പയായി ലഭിക്കുക. 5,00,000 വരെയുള്ള വായ്പകള്‍ക്ക് ഈട് നല്‍കേണ്ട ആവശ്യമില്ല. നിലവില്‍ മാര്‍ക്കറ്റിലുള്ള മറ്റ് ബിസിനസ് ലോണുകളേക്കാള്‍ കുറഞ്ഞ പലിശയ്ക്കായിരിക്കും വായ്പ ലഭിക്കുക.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കച്ചവടത്തിലോ അല്ലെങ്കില്‍ ലാഭത്തിലോ 15 ശതമാനം ഇടിവ് സംഭവിച്ച സംരഭങ്ങള്‍ക്കാണ് ഈ വായ്പയ്ക്ക് അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളത്. നിലവിലുള്ള ഹ്രസ്വകാല വായ്പകള്‍ തിരിച്ചടയ്ക്കാനും പുതിയ പദ്ധതി പ്രകാരം വായ്പ ലഭ്യമാണ്.

വിവിധ ബാങ്കുകള്‍ വഴി സ്റ്റാറ്റര്‍ജിക് ബാങ്കിംഗ് കോര്‍പ്പറേഷന്‍ ഓഫ് അയര്‍ലണ്ടായിരിക്കും (SBCI) ഈ വായ്പ വിതരണം ചെയ്യുക

Share This News

Related posts

Leave a Comment