രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് ഇപ്പോള്‍ നടന്നുവരുന്ന സമ്പൂര്‍ണ്ണ അടച്ചിടീല്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അനുസരിച്ച് കോവിഡുമായി ബന്ധപ്പെട്ട മന്ത്രിതല സമിതി തയ്യാറാക്കിയ പദ്ധതിയിനുസരിച്ചായിരിക്കും ഇളവുകള്‍ നടപ്പിലാക്കുക സെപ്റ്റംബറില്‍ തന്നെ ഇളവുകള്‍ നടപ്പിലാക്കും.
സെപ്റ്റംബംര്‍ 20 മുതല്‍ ആളുകള്‍ക്ക് പൂര്‍ണ്ണതോതില്‍ ഓഫീസിലെത്തി ജോലി ചെയ്യാന്‍ സാധിക്കും. ഉടന്‍ തന്നെ പൊതുഗതാഗത സംവിധാനം പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകും. സെപ്റ്റംബര്‍ ആറുമുതല്‍ ഇന്‍ഡോര്‍ ചടങ്ങുകളും ആഘോഷങ്ങളും എല്ലാം ഉള്‍ക്കൊള്ളാവുന്നതിന്റെ 60 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി ആരംഭിക്കാന്‍ കഴിയും. എല്ലാവരും വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം. ഇതായിരിക്കും നിയന്ത്രണങ്ങളിലെ ഏറ്റവും വലിയ മാറ്റം. ഇതോടുകൂടി പൊതു പരിപാടികള്‍ പലതും ആരംഭിക്കും.
ഔട്ട് ഡോര്‍ പരിപാടികള്‍ 75 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് നടത്താം. ഇവിടെയും എല്ലാവരും വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം. സ്‌കൂളുകളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളും സെപ്റ്റംബര്‍ 20 മുതല്‍ ആരംഭിക്കും. കുര്‍ബാന, കുമ്പസാരം എന്നീ മതചടങ്ങുകള്‍ക്കും സെപ്റ്റംബര്‍ ആറ് മുതല്‍ അവസരമുണ്ടായിരിക്കും. മത ചടങ്ങുകള്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ 50 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് നടത്തും.