രാജ്യത്ത് രണ്ടാംഘട്ട ലോക്ഡൗണ്‍ ഇളവുകളില്‍ ഉടന്‍ തീരുമാനമാകും. നേരത്തെയുള്ള തീരുമാനമനുസരിച്ച് ജൂലൈ അഞ്ചിന് കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഡെല്‍റ്റാ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുന്നത്.
നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഇന്ന് യോഗം ചേരും. യോഗത്തിലെ തീരുമാനങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയും നാളത്തെ മന്ത്രിസഭായോഗം ഇതിന്റെ പശ്ചാത്തലത്തില്‍ അന്തിമ തീരുമാനം എടുക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനും തമ്മില്‍ പ്രാഥമിക ആശയവിനിമയം നടത്തി. ഇന്‍ഡോര്‍ ഡൈനിംഗ്, പുറമേയുള്ള ഒത്തുചേരലുകള്‍, എന്നിവ ജൂലൈ അഞ്ച് മുതല്‍ അനുവദിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.