യുഎസിലും യുകെയിലും അയര്‍ലണ്ട് അടക്കം യൂറോപ്പിലും കുട്ടികളില്‍ പ്രത്യേക തരം കരള്‍രോഗം വ്യാപിക്കുന്നു. ഒരിനം മഞ്ഞപ്പിത്തമാണ് കരള്‍ രോഗത്തിന് കാരണമെന്നാണ് നിഗമനം. ഈ മാസം ആദ്യം സ്‌കോഡ്‌ലന്‍ഡിലാണ് പത്ത് കുട്ടികളില്‍ ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
യുഎസില്‍ ഇതുവരെ ഒമ്പത് കേസുകളും. ബ്രിട്ടനില്‍ 74 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
മഞ്ഞപ്പിത്തം, വയറിളക്കം, ശര്‍ദ്ദി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. അഡിനോ വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രോഗം ബാധിച്ച ഏഴോളം കുട്ടികള്‍ക്ക് കരള്‍ മാറ്റിവയ്‌ക്കേണ്ടിയും വന്നിട്ടുണ്ട്.
ചില കുട്ടികളില്‍ അഡിനോ വൈറസും കോറോണ വൈറസും കുട്ടികളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ അഞ്ചോളം കുട്ടികളിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.