ഡബ്ലിനില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ എത്തുന്നവര്‍ക്ക് വിത്യസ്ത അനുഭവം സമ്മാനിക്കുകയാണ് ലൈവ് ആനിമല്‍ ക്രിബ്. മൃഗങ്ങളുടെ ചെറു പ്രതിമകള്‍ പുല്‍ക്കൂട്ടില്‍ കണ്ടു ശീലിച്ചവര്‍ക്കാണ് പൂല്‍ക്കൂട്ടിനുള്ളില്‍ ജീവനോടെയുള്ള മൃഗങ്ങളുടെ സാന്നിധ്യം ആശ്ചര്യമാകുന്നത്.
ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ഡബ്ലിന്‍ സിറ്റിയിലെ സ്റ്റീഫന്‍സ് ഗ്രീന്‍ പാര്‍ക്കിലാണ് ഈ പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്. ആടും കഴുതയുമൊക്കെ പുല്‍ക്കൂടിന്റെ ഭാഗമാണ്. ഇവിടെ നിന്നും ഫോട്ടോയെടുക്കാനും മറ്റും ആളുകളുടെ നല്ല തിരക്കാണ് അനുഭപ്പെടുന്നത്.
കാരോള്‍ ഗാനങ്ങളും വിവിധ ക്രിസ്മസ് പരിപാടികളും അതിലുപരി അലങ്കാരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബേദ്‌ലഹേമിലെ പൂല്‍ക്കൂടിന്റെ സ്മരണയില്‍