ആഗോള തലത്തില്‍ ഐടി കമ്പനികളടക്കം പിരിച്ചു വിടലിന്റെ വഴിയെ മുന്നോട്ടു പോകുമ്പോള്‍ തൊഴില്‍ മേഖലയ്ക്ക് ആശ്വാസ വാര്‍ത്തയുമായി അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ Lidle Ireland . പുതുതായി 700 പേരെ നിയമിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനിയെ ഉദ്ധരിച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍ര്‍പ്രൈസ് ,ട്രേഡ് ആന്‍ഡ് എംപ്ലോയ്മെന്റാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.
ഓപ്പറേഷണല്‍ വിഭാഗത്തിലേയ്്ക്കും ഓഫീസുകളിലേയ്ക്കുമുള്ള നിയമനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കമ്പനിയുടെ 176 സ്റ്റോറുകളിലേയ്ക്കും മൂന്ന് ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളിലേയ്ക്കും ഡബ്ലിനിലെ ഹെഡ് ഓഫിസിലേയ്ക്കുമാണ് നിയമനം. കമ്പനി പുതുതായി 14 മില്ല്യണ്‍ യൂറോയാണ് ബിസിനസില്‍ നിക്ഷേപിക്കുന്നത്.
മാര്‍ച്ച് ഒന്നുമുതല്‍ കമ്പനി സമ്പള വര്‍ദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. 7.5 ശതമാനമാണ് വര്‍ദ്ധനവ്. ഓരോ ജീവനക്കാര്‍ പ്രതിവര്‍ഷം 2000 മുതല്‍ 2500 യൂറോയുടെ വരെ വര്‍ദ്ധനവുണ്ടാകും. നിയമനങ്ങളുമായി ബന്ധപ്പെടട്ട വിവരങ്ങള്‍ കമ്പനി വെബ്സൈറ്റില്‍ ഉടന്‍ തന്നെ നല്‍കുന്നതാണ്.