ബ്രിട്ടനില്‍ ഋഷി സുനക്കിന് പിന്നാലെ അയര്‍ണ്ടിനെ നയിക്കാനും ഇന്ത്യന്‍ വംശജന്. ഭരണമുന്നണയിലെ മുന്‍ ധാരണ പ്രകാരമാണ് ലിയോ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം ഈ സ്ഥാനം അലങ്കരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. Fine Gael പാര്‍ട്ടി നേതാവായ ലിയോ Fianna Fail പാര്‍ട്ടി നേതാവായ മിഹോള്‍ മാര്‍ട്ടിനില്‍ നിന്നുമാണ് അധികാരമേറ്റെടുത്തത്.
ഇന്നലെയാണ് അദ്ദേഹം പ്രസിഡന്റിനെ സന്ദര്‍ശിച്ച് സ്ഥാനമേറ്റെടുത്തത്. മഹാരാഷ്ട്ര സ്വദേശിയായ അശോക് വരദ്കറിന്റേയും അയര്‍ലണ്ടുകാരിയായ മറിയത്തിന്റേയും മകനാണ് ലിയോ. സ്ഥാനാരോഹണത്തിന് സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കളും എത്തിയിരുന്നു.
ലിയോ വരദ്ക്കര്‍ പ്രധാനമന്ത്രി പദത്തിലേയ്ക്ക് വീണ്ടുമെത്തുന്നതിന്റെ ആവശേത്തിലും അഭിമാനത്തിലുമാണ് അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹവും. അധികാരമേറ്റെടുത്ത ലിയോ വരദ്ക്കറിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു.
ഇതിനു മുമ്പ് 2017 മുതല്‍ 2020 വരെയാണ് അദ്ദേഹം പ്രധാനമന്ത്രി പദം അലങ്കരിച്ചത്. ട്രിനിറ്റി കോളേജില്‍ നിന്നും ബിരുദമെടുത്ത വരദ്ക്കര്‍ ഏറെ നാള് ഡോക്ടറായി പ്രാക്ടീസ് ചെയ്ത ശേഷമാണ് സജീവ രാഷ്ട്രീയത്തിലേയ്ക്കിറങ്ങുന്നത്. അദ്ദേഹത്തിന്റെ അമ്മ മറിയം നഴ്സായി സേവനം ചെയ്തയാളം പിതാവ് അശോക് വരദ്ക്കര്‍ ഡോക്ടറുമാണ.്
2019 ല്‍ ഇന്ത്യയിലെത്തിയ വരദ്കര്‍ തന്റെ പിതാവിന്റെ ജന്മഗ്രാമം സന്ദര്‍ശിച്ചിരുന്നു. ‘വെരി സ്പെഷ്യല്‍ മൊമന്റ് ‘ എന്നായിരുന്നു അന്ന് അദ്ദേഹം വികാരാധീനനായി മാധ്യമങ്ങളോട് പ്രതികരിച്ചത്.