മൂല്ല്യനിര്‍ണ്ണയ സംവിധാനത്തില്‍ പഴവ് സംഭവിച്ചതിനെ തുടര്‍ന്ന് ലീവിംഗ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. 1800 വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണ്ണയത്തിലാണ് പിഴവ് സംഭിവിച്ചത്. ഇത് ഉടന്‍ പരിഹരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടേണ്ട മാര്‍ക്ക് തന്നെ ലഭിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതീക്ഷിച്ചതിലും മാര്‍ക്ക് കുറഞ്ഞുപോയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സ്കൂളുകളുമായി ബന്ധപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിഴവ് സംഭവിച്ചതായി മനസ്സിലായത്. 1800 വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മാത്രമെ പ്രശ്നങ്ങളുള്ളുവെന്നും ഇത് ഉടന്‍ പരിഹരിക്കുമെന്നും ആശങ്ക വേണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്.