അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ കെബിസി ബാങ്ക് കസ്റ്റമേഴ്‌സിന് നിര്‍ദ്ദേശം നല്‍കി തുടങ്ങി

അയര്‍ലണ്ടില്‍ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കെബിസി ബാങ്ക് തങ്ങളുടെ കസ്റ്റമേഴ്‌സിന് ബാങ്കിലെ അക്കൗണ്ട് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി തുടങ്ങി. ഇന്നലെ മുതല്‍ ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ബാങ്ക് തയ്യാറാക്കി ഉപഭോക്താക്കള്‍ക്ക് അയയ്ക്കുന്നുണ്ട്. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ആറ് മാസം സമയമാണ് അനുവദിച്ചിരിക്കുന്നത്.

ആദ്യം ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് പുറമേ റിമൈന്‍ഡറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇ മെയിലായും മൊബൈല്‍ മെസ്സേജുകളായും ആയിരിക്കും ഉപഭോക്താക്കളുമായി ഇക്കാര്യത്തില്‍ ബാങ്ക് ബന്ധപ്പെടുക. ബാങ്കില്‍ 1,30,000 കറന്റ് അക്കൗണ്ടുകളാണ് ആക്ടീവായി നിലവില്‍ ഉള്ളത്. ഇതില്‍ 52000 അക്കൗണ്ടുകളും ഇവിടെ ക്ലോസ് ചെയ്താല്‍ മറ്റ് ബാങ്കില്‍ അക്കൗണ്ട് തുറക്കേണ്ടവയാണ്. എന്നാല്‍ ബാക്കി വരുന്ന 78000 കസ്റ്റമേഴ്‌സിന് മറ്റ് ബാങ്കുകളിലും അക്കൗണട് ഉള്ളവരാണ്.

അക്കൗണ്ടുടമകളില്‍ കൂടുതല്‍ പേരും ഓണ്‍ലൈന്‍ ബാങ്കിംഗും മൊബൈല്‍ ആപ്പും ഉപയോഗിക്കുന്നതിനാല്‍ ഇവരുടെ അക്കൗണ്ട് ക്ലോസിംഗ് നടപടികള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Share This News

Related posts

Leave a Comment