അയര്‍ലണ്ടിലെ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇന്നലെയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. റിസല്‍ട്ട് പുറത്ത് വന്നപ്പോള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. മലയാളിയായ ജോഷ്വ പ്രിന്‍സ്. 100 ശതമാനം മാര്‍ക്കാണ് ജോഷ്വാ കരസ്ഥമാക്കിയത്. 625 ല്‍ 625 മാര്‍ക്കും നേടാന്‍ ജ്വോഷ്വാ പ്രിന്‍സിന് സാധിച്ചു.
ഡബ്ലിന്‍ ക്ലോണ്‍സില്ലായില്‍ താമസിക്കുന്ന പ്രിന്‍സ് – ഷാനി ദമ്പതികളുടെ മകനാണ് ജ്വോഷ്വ. ഇവര്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ജോഷ്വായുടെ ഇളയ സഹോദരന്‍ ഈ വര്‍ഷം ജൂണിയര്‍ സര്‍ട്ടിഫിക്കറ്റിന് പഠിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി ഇവര്‍ അയര്‍ലണ്ടില്‍ താമസിച്ചു വരികയാണ്.