തൊഴിലന്വേഷകര്‍ക്കൊരു സന്തോഷ വാര്‍ത്ത . മെഡിക്കല്‍ ടെക്നോളജി കമ്പനിയായ ബിഡി മെഡിക്കല്‍ കമ്പനിയാണ് അവസരങ്ങളൊരുക്കുന്നത്. കമ്പനി പുതുതായി നടത്തുന്ന 62 മില്ല്യണ്‍ യൂറോയുടെ നിക്ഷേപത്തിന്റെ ഭാഗമായാണ് തൊഴിലവസരങ്ങളൊരുക്കുന്നത്.
കമ്പനിയുടെ ഡ്രൊഗേഡാ പ്രൊഡക്ഷന്‍ യൂണീറ്റില്‍ 30000 സ്ക്വയര്‍ഫീറ്റിന്റെ വിപൂലീകരണമാണ് നടക്കുന്നത്. എഞ്ചിനീയറിംഗ് , പ്രൊഡക്ഷന്‍, മെഷിന് ഓപ്പറേഷന് , ലോജിസ്റ്റിക്സ്, മാനേജ്മെന്റ് അഡ്മിനിസ്ട്രേഷന് മേഖലകളിലാണ് തൊഴിലവസലങ്ങളൊരുങ്ങുന്നത്.
നിലവില്‍ ഏകദേശം 240 പേരാണ് ഇവിടെജോലി ചെയ്യുന്നത് 100 പേരെക്കൂടി നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി.