ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ഇക്കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ നിന്നും കൂട്ടപ്പിരിച്ചു വിടലുണ്ടായത്. ഈ അപ്രതീക്ഷിത നീക്കത്തിന്റെ ഞെട്ടല്‍ വിട്ടും മാറും മുമ്പാണ് നിരാശജനകമായ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വരുന്നത് സോഷ്യല്‍ മീഡിയാ രംഗത്തെ അതികായന്‍മാരായ മെറ്റായും പിരിച്ചു വിടലിലേയ്ക്ക് കടക്കുകയാണ്. ഫേസ്ബുക്കില്‍ നിന്നുള്ള വിശ്വസനീയ ഉറവിടങ്ങളെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്ന് കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഡബ്ലനില്‍ ഏകദേശം 3000 ത്തോളും ടെക്കികളാണ് മെറ്റയില്‍ ജോലി ചെയ്യുന്നത്. കമ്പനിയുടെ വളര്‍ച്ചയില്‍ കുറവുകാണിച്ചതിനെ തുടര്‍ന്ന് മാര്‍ക്ക് സുക്കര്‍ ബര്‍ഗ് തന്നെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് സെപ്റ്റംബറില്‍ സൂചന നല്‍കിയിരുന്നു. 203 ല്‍ മെറ്റ ഇപ്പോളത്തേതിലും ചെറുതായിരിക്കുമെന്നായിരുന്നു അന്ന് സുക്കര്‍ ബര്‍ഗ് പറഞ്ഞത്.
ടെക്‌നിക്കല്‍ മേഖലയിലെ ഭീമന്‍മാര്‍ നടത്തുന്ന പിരിച്ചു വിടലുകള്‍ അയര്‍ലണ്ടിലെ തൊഴില്‍ മേഖലയ്ക്ക് നല്‍കുന്ന തിരിച്ചടി ചെറുതല്ല. ഇകക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ നേരിട്ട് ഒരു യോഗം വിളിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കായി സര്‍ക്കാര്‍ ഭാഗത്തു നിന്നും എന്തു ചെയ്യാന്‍ സാധിക്കും എന്നതടക്കം ഇവിടെ ചര്‍ച്ചയായേക്കും.