ഐറീഷ് റെസിഡന്റ് പെര്‍മിറ്റ് കാര്‍ഡിന്റെ രൂപവും ഭാവവും മാറുന്നു. മാര്‍ച്ച് ഒന്ന് മുതലാണ് ഈ മാറ്റം നിലവില്‍ വന്നിരിക്കുന്നത്. യൂറോപ്യന്‍ എക്കണോമിക് ഏരിയായ്ക്കു പുറത്തു നിന്നുള്ളവരുടെ റസിഡന്‍സ് കാര്‍ഡിലാണ് നിലവില്‍ മാറ്റം വരുത്തിയത്. പഠനത്തിനോ ജോലിക്കോ എന്ത് ആവശ്യങ്ങള്‍ക്ക് എത്തിയ ആളുകളായാലും ഇനി പുതിയ കാര്‍ഡാവും ലഭിക്കുക.
യൂറോപ്പിന്റെ പൊതുമാര്ഗ്ഗനിര്ദ്ദേശങ്ങള്ക്കനുസരിച്ചാണ് മാറ്റം വരുത്തിയിരിക്കുന്നത്. കാര്‍ഡുഡമയുടെ ഒപ്പും പുതിയ സെക്യൂരിറ്റി ഫീച്ചേഴ്സും കാര്‍ഡില്‍ ഉണ്ടാവും . പഴയ കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് അതിന്റെ കാലാവധി തീരുന്നത് വരെ അത് ഉപയോഗിക്കാം .
2022 മെയ് 31 ന് മുമ്പ് കാര്‍ഡിന്റെ കാലാവധി തീരുന്നവര്‍ക്ക് 2022 മെയ് 31 വരെ പഴയ കാര്‍ഡുകളുടെ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്.