ഐറീഷ് റെയില്‍ ട്രെയിന്‍ ഡ്രൈവേഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നു. ഡബ്ലിനിലേയ്ക്കും മറ്റ് നിരവധി കൗണ്ടികളിലേയ്ക്കുമാണ് നിയമനം. പ്രതിവര്‍ഷം 63000 യൂറോ വരെയാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആഴ്ചാവസാനങ്ങളില്‍ ഉള്‍പ്പെടെ ഏത് ഷിഫ്റ്റിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കുക എന്നതാണ് പ്രധാന ഉത്തരവാദിത്വം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭാവിയില്‍ സൂപ്പര്‍വൈസര്‍, മാനേജര്‍ തസ്തികകളില്‍ നിയമനം ലഭിക്കാന്‍ സാധ്യത ഉണ്ട്. Dublin (Includes Connolly, Heuston and DART locations), Ballina, Cork, Galway, Limerick, Portlaoise and Waterford എന്നിവിടങ്ങളിലേയ്ക്കാണ് ഇപ്പോള്‍ നിയമനം നടത്തുന്നത്.
യൂറോപ്യന്‍ ട്രെയിന്‍ ഡ്രൈവര്‍ ലൈസന്‍സും കുറഞ്ഞത് ഒമ്പത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നത്. 20 വയസ്സാണ് കുറഞ്ഞ പ്രായപരിധി. താഴെ പറയുന്ന ഗുണങ്ങളും അഭികാമ്യമാണ്.
Excellent Communication Skills
Calm in an Emergency
Follow Rules and Procedures
Conscientious
Customer Focus
Achievement Orientation
ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ മുതല്‍ നിരവധി കടമ്പകള്‍ കടന്നാണ് നിയമനത്തിലേയ്ക്ക് എത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.