ലാപ് ടോപ്പും ഡെസ്‌ക് ടോപ്പും ടിവിയും പത്രവുമൊക്കെ ഉണ്ടെങ്കിലും ഐറിഷ് ജനതയില്‍ കൂടുതല്‍ ആളുകളും വാര്‍ത്തകളറിയുന്നത് തങ്ങളുടെ സ്മാര്‍ട്ട് ഫോണിലൂടെ. കൂടുതല്‍ ആളുകളും രാവിലെയാണ് സ്മാര്‍ട്ട് ഫോണില്‍ കൂടുതല്‍ നേരം വാര്‍ത്തകള്‍ക്കായി പരതുന്നത്.
എന്നാല്‍ വാര്‍ത്തകളും സമകാലിക സംഭവവികാസങ്ങളും കൂടുതല്‍ അറിയാന്‍ താത്പര്യമുള്ള ആളുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാര്‍ത്തകളോട് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്.
സ്മാര്‍ട്ട് ഫോണ്‍ കഴിഞ്ഞാല്‍ മൊബൈലിലും വാഹനങ്ങളിലും ഉള്ള റേഡിയോ ആണ് പലരും ന്യൂസ് അറിയാനായി ഉപയോഗിക്കുന്നത്.