സാമൂഹ മാധ്യമമായ ടിക് ടോക്കിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിവര സംരക്ഷണവുമായി ബന്ധപ്പെട്ട് രണ്ട് അന്വേഷണങ്ങളാണ് നടക്കുക. കുട്ടികളുമായി ബന്ധപ്പെട്ട വിവിരങ്ങള്‍ സൂക്ഷിക്കുന്നതില്‍ രാജ്യത്തെ നിയമം കൃത്യമായി പാലിക്കുന്നുണ്ടോ എന്നതാണ് അന്വേഷണ പരിധിയില്‍ വരുന്ന ആദ്യ വിഷയം.
രാജ്യത്തു നിന്നുള്ള ഇത്തരം വിവരങ്ങള്‍ ചൈനയിലേയ്ക്ക് കൈമാറുന്നുണ്ടോ എന്നതാണ് രണ്ടാമത്തെ അന്വേഷണ വിഷയം. 18 വയസ്സില്‍ താഴയുള്ളവരുടെ വ്യക്തിപരമായ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കുന്നുണ്ടോ എന്നതും 13 വയസ്സിന് താഴയുള്ളവര്‍ ആണോ എന്ന് മനസ്സിലാക്കാന്‍ കൃത്യമായ സംവിധാനമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ സ്വമേധയാ ആണ് അന്വേഷണം നടത്തുന്നതെന്നും പരാതികളുടെ അടിസ്ഥാനത്തിലല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ മാസം ആദ്യം 225 മില്ല്യണ്‍ യൂറോ ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ വാട്സാപ്പിന് പിഴ വിധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം 27 അന്വേഷണങ്ങളായിരുന്നു ഡിപിസി നടത്തിയത്. ഇതില്‍ 14 അന്വേഷണങ്ങളും ഫേസ്ബുക്കുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്ക്കെതിരെയായിരുന്നു.