ഐറീഷ് സിവില്‍ സര്‍വ്വീസിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ക്ലറിക്കല്‍ തസ്തികകളിലാണ് ഇപ്പോള്‍ ഒഴിവുകള്‍ വന്നിരിക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങളിലെ വിവിധ ഓഫീസുകളില്‍ ക്ലറിക്കല്‍ തസ്തികകളിലാണ് ജോലി ലഭിക്കുന്നത്.
ഇവിടെ നിന്നും പ്രമോഷന്‍ കിട്ടി അതാത് വകുപ്പുകളിലെ ഉയര്‍ന്ന പോസ്റ്റുകളില്‍ ജോലി ലഭിക്കാനുള്ള സുവര്‍ണ്ണാവസരംകൂടിയാണിത്. അയര്‍ലണ്ടില്‍ സ്ഥിരതാമസമായ നാല് സ്റ്റാമ്പെങ്കിലുമുള്ള വിസയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷകളും ഇന്റര്‍വ്യും കഴിഞ്ഞാണ് നിയമനം ലഭിക്കുന്നത്.
വിവിധ കൗണ്ടികളിലായി രണ്ടായിരത്തോളം ഒഴിവുകളാണ് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്നത്. പബ്ലിക് അപ്പോയിന്റ്‌മെന്റ് സര്‍വ്വീസാണ് സെലക്ഷനുള്ള നടപടിക്രമങ്ങള്‍ നടത്തുന്നത്. 67 വയസ്സുവരെ ഉയര്‍ന്ന ശമ്പളത്തോടെ നിരവധി ആനുകൂല്ല്യത്തോടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ജോലി ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.
നവംബര്‍ 29 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയാണ് അപേക്ഷിക്കാനുള്ള സമയം. കുടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.