ബ്രിട്ടനിലുള്ള ഐറീഷ് പൗരന്‍മാര്‍ക്കും ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം

യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുകയാണ് രാജ്യം. അയര്‍ലണ്ടില്‍ അര്‍ഹരായ എല്ലാവര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു ആദ്യ ഘട്ടത്തില്‍ ചെയ്തത്.

രണ്ടാം ഘട്ടമായി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താമസക്കാരായ ഐറീഷ് പൗരന്‍മാര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള അവസരം നല്‍കിയിരുന്നു. ഇപ്പോള്‍ ബ്രിട്ടനില്‍ താമസക്കാരായ ഐറീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള അവസരമാണ് നല്‍കുന്നത്.

ഒക്ടോബര്‍ 15 മുതല്‍ ഇതിനുള്ള അവസരമുണ്ടായിരിക്കും. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ തെളിവ് സഹിതമാണ് അപേക്ഷിക്കേണ്ടത്. യൂറോപ്പില്‍ യാത്രയും മറ്റും സുഗമമാക്കുന്നതിനാണ് യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

Share This News

Related posts

Leave a Comment