അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ നല്‍കിയിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷകളില്‍മേലുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തൊഴില്‍ വിപണിയിലെ വിദഗ്ദ തൊഴിലാളികളുടെ ദൗര്‍ലഭ്യം എത്രയും വേഗം പരിഹരിക്കുന്നതിനാണ് നടപടി.
യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണ് നടപടികള്‍ സ്വീകരിച്ചത്. ഇതിനായി നിലവിലുള്ള ജീവനക്കാര്‍ക്ക് ഓവര്‍ ടൈം നല്‍കിയും കൂടുതല്‍ ജീവനക്കാരെ നിയമിച്ചുമാണ് നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ള അപേക്ഷകളില്‍ കാര്യമായ വര്‍ദ്ധനവ് വന്നിട്ടുണ്ടെന്നാണ് വിവരം ഒക്ടോബര്‍ അവസാനം വരെ 20,269 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.