അയര്‍ലണ്ട് അഫ്ഗാനിസ്ഥാനിലേയ്ക്ക് പ്രത്യേക സേനയെ അയച്ചു. സൈന്യത്തിലെ പ്രത്യേക പരിശീലനം ലഭിച്ച എലൈറ്റ് റേഞ്ചര്‍ വിംഗിനെയാണ് അഫ്ഗാനിലേയ്ക്ക് അയച്ചിരിക്കുന്നത്. കാബൂള്‍ എയര്‍ പോര്‍ട്ടിലാണ് ഇപ്പോള്‍ ഇവരുള്ളത്. ഏകദേശം 36 അയര്‍ലണ്ട് പൗരന്‍മാരാണ് ഇനിയും അഫ്ഗാനില്‍ കുടുങ്ങിയിരിക്കുന്നത്. എത്രയും വേഗം ഇവരെ രക്ഷിച്ച് തിരികെയെത്തിയ്ക്കുക എന്നതാണ് പ്രത്യേക സേനയുടെ ദൗത്യം.
ലോകത്തിലെ തന്നെ ഏറ്റവും പ്രഫഷണലയായ സേനകളിലൊന്നാണ് അഫ്ഗാന്റെ ആര്‍മി റേഞ്ചര്‍ വിംഗ് എന്നറിയപ്പെടുന്ന യൂണിറ്റ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇപ്പോള്‍ അപ്ഗാനിലുള്ള മറ്റ് രാജ്യങ്ങളുടെ സേനകളുമായി ചേര്‍ന്നാവും ഇവര്‍ പ്രവര്‍ത്തിക്കുക. ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സേനകള്‍ ഇതിനകം തന്നെ അഫ്ഗാനിലുണ്ട്. അഫ്ഗാനില്‍ നിന്നുള്ള സൈനീക പിന്‍മാറ്റം സംബന്ധിച്ച് അമേരിക്കയുടെ അന്തിമ തീരുമാനവും ഇന്നുണ്ടായേക്കും.