രാജ്യത്ത് വീടുകളുടെ വാടക വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2021 ലെ രണ്ടാം പാദത്തിലെ കണക്കുകളെ ആധാരമാക്കിയുള്ള റിപ്പോര്‍ട്ടുകളാണ് ഏഴ് ശതമാനം വാടക വര്‍ദ്ധിച്ചതായി കണ്ടെത്തിയത്. രാജ്യത്തെ റസിഡന്റല്‍ ടെനാന്‍സീസ് ബോര്‍ഡാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.
2019 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടിയ കണക്കുകളാണിത്. 32 യൂറോ വര്‍ദ്ധിച്ച് 1352 യൂറോയാണ് രണ്ടാം പാദത്തിലെ ശരാശരി വാടകയായി കണക്കാക്കിയത്. എപ്രീല്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഡബ്ലിനാണ് ഏറ്റവുമധികം വാടകനിരക്കുള്ള സ്ഥലമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത് 1,848 യൂറോയാണ് ഇവിടുത്തെ ശരാശരി വാടക.
ഏറ്റവും കുറഞ്ഞ വാടക വാടക നിരക്ക് രേഖപ്പെടുത്തിയത് ഡൊണഗലിലാണ്. ഇവിടെ 677 യൂറോയാണ് ശരാശരി വാടക.