യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും രാജ്യത്തിനുള്ളിലും കോവിഡ് കാലഘട്ടത്തില്‍ സുഗമ യാത്ര ഉറപ്പാക്കുന്ന വാക്‌സിന്‍ പാസ്‌പോര്‍ട്ട് അഥവാ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് അയര്‍ലണ്ട് ഒഴിച്ചുള്ള രാജ്യങ്ങളില്‍ നാളെ റെഡിയാകും. യൂറോപ്യന്‍ കമ്മീഷണര്‍ ഓഫ് ജസ്റ്റീസാണ് ഇക്കര്യം വ്യക്തമാക്കിയത്.
നാളെ മുതലാണ് ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് പ്രാബല്ല്യത്തില്‍ വരുന്നത്. മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെല്ലാം ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ ആരോഗ്യവകുപ്പിന്റെ സിസ്റ്റങ്ങള്‍ കഴിഞ്ഞയിടെ ഹാക്കിംഗിന് വിധേയമായിരുന്നു ഇതിനാലാണ് അയര്‍ലണ്ടില്‍ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് താമസിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 452 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 44 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 14 പോര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്.