അയര്‍ലണ്ടിന്റെ 2024 വര്‍ഷത്തേയ്ക്കുള്ള പൊതുബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കും. ഇന്നുച്ചയ്ക്ക് ഒരുമണിക്ക് ധനകാര്യമന്ത്രി മൈക്കിള്‍ മഗ്രാത്താണ് ബഡ്ജറ്റ് അവതരിപ്പിക്കുക. അവസാനഘട്ട ചര്‍ച്ചകള്‍ ഇന്നലെ രാത്രിയും നടന്നു ഇതിനു ശേഷമാണ് അന്തിമ രൂപത്തിലേയ്ക്കെത്തിയത്.
അയര്‍ലണ്ടിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന ബഡ്ജറ്റായിരിക്കും എന്ന് പ്രധാനമന്ത്രി നേരത്തെ പ്രസ്താവിച്ചിരുന്നു ഇത് ഏറെ പ്രതീക്ഷയോടെയാണ് അയര്‍ലണ്ടിലെ ജനങ്ങള്‍ കാണുന്നത്. എനര്‍ജി ക്രെഡിറ്റ് സംബന്ധിച്ച പ്രഖ്യാപനമായിരിക്കും ഇതില്‍ പ്രധാനം.
സോഷ്യല്‍ വെല്‍ഫെയര്‍ പേയ്മെന്റുകള്‍, വിദ്യാര്‍ത്ഥി ഗ്രാന്റുകള്‍ എന്നിവയില്‍ വര്‍ദ്ധനവ് ഉണ്ടായേക്കും സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പുസ്തകങ്ങള്‍ നല്‍കുമെന്ന പ്രഖ്യാപനവും ബഡ്ജറ്റില്‍ പ്രതീക്ഷിക്കുന്നു.