ഇനി പ്രായത്തിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമിനെ പറ്റിക്കാം എന്നാരും കരുതേണ്ട. കാരണം പ്രായമറിയാന്‍ പുതിയ ടെക്നോളജി കമ്പനി നടപ്പിലാക്കുകയാ ണ് . യുകെയിലും യൂറോപ്പിലും ഇത് നടപ്പിലായി തുടങ്ങി. പ്രായപൂര്‍ത്തിയാകാത്തവര്‍ 18 നു മുകളിലേയ്ക്ക് തങ്ങളുടെ ഡേറ്റ് ഓഫ് ബെര്‍ത്ത് മാറ്റുമ്പോളാണ് പിടി വീഴുന്നത്.
ഇനി 18 വയസ്സിന് താഴെയുള്ളവര്‍ തങ്ങളുടെ ഡേറ്റ് ഓഫ് ബെര്‍ത്ത് മാറ്റുമ്പോള്‍ വയസ്സ് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ കൂടി അപ് ലോഡ് ചെയ്യണം. തിരിച്ചറിയില്‍ കാര്‍ഡ് നല്കാത്തവര് ഒരു സെല്‍ഫി വീഡിയോ എടുത്ത് അപ് ലോഡ് ചെയ്യണം.
ഈ വീഡിയോ വയസ്സ് തിരിച്ചറിയാന്‍ സാധിക്കുന്ന ടെക്നോളജി ഉപയോഗിച്ചു പരിശോധിച്ച ശേഷം മാത്രമാകും ഡേറ്റ് ഓഫ് ബര്‍ത്ത് മാറ്റാന്‍ അനുമതി നല്‍കുന്നത്. 18 നു വയസ്സിന് താഴെയുള്ളവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ മറികടക്കാനാണ് പലരും തങ്ങളുടെ ഡേറ്റ് ഓഫ് ബെര്‍ത്ത് മാറ്റി പ്രായപൂര്‍ത്തിയായെന്നും വരുത്തി തീര്‍ക്കുന്നത്.
യുകെയിലും യൂറോപ്പിലും പരീക്ഷിച്ച ശേഷം ആഗോള തലത്തില്‍ ഇത് നടപ്പിലാക്കാനാണ് മെറ്റയുടെ തീരുമാനം