രാജ്യത്ത് ഇന്‍ഡോര്‍ ഡൈനിംഗുകള്‍ ജൂലൈ 26 മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞു. ഇന്‍ഡോര്‍ ഡൈനിംഗുകള്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായി മാത്രം തുറന്നു നല്‍കുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമഭേദഗതി കൊണ്ടുവന്നിരുന്നു.
നേരത്തെ ജൂലൈ 19 മുതല്‍ ഇന്‍ഡോര്‍ ഡൈനിംഗുകള്‍ പ്രവര്‍ത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഡെല്‍റ്റാ വകഭേദ വ്യാപന ഭീഷണിയുടെ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ നടന്ന ശേഷമാണ് ജൂലൈ 26 മുതല്‍ തുറന്നു കൊടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ കുട്ടികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ചീഫ് മെഡിക്കല്‍ ഓഫീസറും തമ്മില്‍ ഇപ്പോഴും അഭിപ്രായ വിത്യാസം നിലനില്‍ക്കുകയാണ്. കുട്ടികളെ ഇന്‍ഡോര്‍ ഡൈനിംഗുകളിലേയ്ക്ക് കൊണ്ടുപോകരുതെന്ന് കഴിഞ്ഞ ദിവസം ടോണി ഹോളോഹാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് തീരുമാനം വാക്‌സിന്‍ സ്വീകരിച്ച രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികള്‍ക്കും ഇന്‍ഡോര്‍ ഡൈനിംഗുകളില്‍ പ്രവേശിക്കാമെന്നാണ്.