രാജ്യത്ത് ഇന്‍ഡോര്‍ ഡൈനിംഗ് ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാര്‍ഗ്ഗരേഖ പുറത്തിറക്കി. സ്ഥാപന ഉടമകളും കസ്റ്റമേഴ്‌സും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. ഹോട്ടലുകള്‍ റസ്‌റ്റോറന്റുകള്‍ പബ്ബുകള്‍ എന്നിവയ്ക്കുള്ളില്‍ പ്രവേശിക്കുന്നവര്‍ തങ്ങള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ് അല്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ കോവിഡ് വന്ന് രോഗമുക്തരായവരാണ് എന്ന സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണം. ഇതോടൊപ്പം ഒരു ഐഡി പ്രൂഫും ഹാജരാക്കണം.
18 വയസ്സില്‍ താഴയെുള്ളവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ല എന്നാല്‍ ഐഡി പ്രൂഫ് ഇവര്‍ കരുതണം. മുതിര്‍ന്നവര്‍ക്കൊപ്പമായിരിക്കണം ഇവര്‍ ഡൈനിംഗില്‍ എത്തേണ്ടത്. അകത്ത് പ്രവേശിക്കുന്നവര്‍ തങ്ങളുടെ ഫോണ്‍ നമ്പര്‍, അഡ്രസ് എന്നിവ സ്ഥാപനത്തില്‍ നല്‍കണം. ഒരു സംഘമായി എത്തുവരില്‍ ഒരാള്‍ നല്‍കിയാല്‍ മതിയാവും എന്നാല്‍ 18 വയസ്സില്‍ താഴയുള്ളവര്‍ ഈ വിവരങ്ങള്‍ നല്‍കേണ്ടതില്ല.
അകത്ത് പ്രവേശിച്ച് കഴിഞ്ഞാല്‍ എത്രസമയം ഉള്ളില്‍ ചെലവഴിക്കാം എന്നതിന് പ്രത്യേക നിബന്ധനയില്ല. എന്നാല്‍ എല്ലാ സ്ഥാപനങ്ങളും രാത്രി 11 : 30 വരെയെ പരമാവധി പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഒരു ടേബിളില്‍ പരമാവധി ആറുപേരെയാണ് ഉള്‍ക്കൊള്ളിക്കാവുന്നത് എന്നാല്‍ 12 വയസ്സില്‍ താഴെയുള്ളവര്‍ ഈ ആറുപേരില്‍ ഉള്‍പ്പെടില്ല. എന്നാല്‍ കുട്ടികളുള്‍പ്പെടെ പരമാവധി 15 പേരെയെ അനുവദിക്കൂ.
ടേബിളില്‍ ഇരിക്കുന്ന സമയത്തൊഴിച്ച് എല്ലാ സമയത്തും മാസ്‌ക് ധരിക്കണം . ഭക്ഷണ പാനിയങ്ങളുടെ കൗണ്ടര്‍ സര്‍വ്വീസ് ഉണ്ടായിരിക്കല്ല. ടേബിള്‍ സര്‍വ്വീസ് മാത്രമെ ഉണ്ടായിരിക്കുകയുള്ളു. ടേബിളിലേയ്ക്ക് തിരിച്ചെത്താനായി സ്‌മോക്കിംഗ് ഏരിയയിലേയ്‌ക്കോ അല്ലെങ്കില്‍ അത്യാവശ്യകാര്യത്തിന് പുറത്തേയ്‌ക്കോ പോയാല്‍ സ്ഥാപനത്തിലെ ജീവനക്കാരെ അറിയിക്കുകയും തിരിച്ച് പ്രവേശിക്കുവാനുള്ള പാസ് കൈപ്പറ്റുകയും വേണം.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കസ്റ്റമേഴ്‌സോ അല്ലെങ്കില്‍ സ്ഥാപനങ്ങളോ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.