സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ദേശീയഗാന വീഡിയോകള്‍ ക്ഷണിച്ച് ഇന്ത്യന്‍ എംബസി

ഓഗസ്റ്റ് -15 ഇന്ത്യയുടെ സ്വാതന്ത്യ ദിനത്തോട് അനുബന്ധിച്ച്. അയര്‍ലണ്ടിലുള്ള ഇന്ത്യക്കാര്‍ക്കും സ്വാതന്ത്യദിനാഘോഷങ്ങളില്‍ പങ്കാളികളാകാനുള്ള അവസരമൊരുക്കുകയാണ് ഇന്ത്യന്‍ എംബസി. എംബസി പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന വെബ്‌സൈറ്റില്‍ ഭാരതത്തിന്റെ ദേശീയ ഗാനം ആലപിച്ച് അപ്‌ലോഡ് ചെയ്യാനാണ് അവസരമൊരുക്കിയിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്കെല്ലാം പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഓഗസ്റ്റ് 15 ന് സ്വാതന്ത്യദിനാഘോഷത്തില്‍ ഈ വിഡിയോകള്‍ തത്സമയം പ്രദര്‍ശിപ്പിക്കുന്നതാണ്

താഴെപ്പറയുന്ന വിധത്തില്‍ വീഡിയോ അപ്‌ലോഡ് ചെയ്യാവുന്നതാണ്

1 ) https://rashtragaan.in എന്ന ലിങ്കില്‍ പ്രവേശിക്കുക

2) Proceed എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക

3)Please enter your name here എന്ന തലക്കെട്ടിന് താഴെ പേര് കൃത്യമായി ടൈപ്പ് ചെയ്യുക. വയസ്സ് കൃത്യമായി രേഖപ്പെടുത്തുക, ഏത് രാജ്യത്ത് നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് എന്ന് രേഖപ്പെടുത്തുക. ഇതിന് ശേഷം lets Sing എന്ന ഓപ്ഷനില്‍ ക്ലിക്ക് കിക്ക് ചെയ്യുക.

4) ദേശീയഗാനം ആലപിക്കുന്നയാളുടെ മുഖം കൃത്യമായി സ്‌ക്രീനുമായി അലൈന്‍ ചെയ്യുക.

5) Record എന്ന ബട്ടണില്‍ പ്രസ് ചെയ്യുക. തുടര്‍ന്ന് കൗണ്ട് ഡൗണ്‍ മൂന്ന് വരെ കാണിച്ച ശേഷം ദേശിയ ഗാനത്തിന്റെ മ്യൂസിക് കേള്‍ക്കാം. ഹിന്ദിയില്‍ ദേശിയഗാനത്തിന്റെ വരികളും ലഭിക്കും.

6) വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം വീണ്ടും കേള്‍ക്കാന്‍ സാധിക്കുന്നതാണ്. ഇതിനുശേഷം വേണമെങ്കില്‍ രണ്ടാമത് റെക്കോര്‍ഡ് ചെയ്യാനും സൗകര്യമുണ്ട്. കൃത്യമായാണ് ആലപിച്ചിരിക്കുന്നതെന്ന് ബോധ്യപ്പെട്ടാല്‍ upload ബട്ടണില്‍ ക്ലിക്ക് ചെയ്ത് വീഡിയോ വെബ്‌സൈറ്റില്‍ സേവ് ചെയ്യാം

Share This News

Related posts

Leave a Comment